പ്രമേഹത്തിന് ഷുഗര്‍ എന്നാണ് പൊതുവെ പറയുന്നത്. ഷുഗറും ബി.പി.യും വി.ഐ.പി. രോഗമാണെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഇത് രണ്ടും സാര്‍വ്വത്രികമായിട്ടുണ്ട്. എന്താണ് പ്രമേഹം എന്ന് ലളിതമായി വിവരിക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. പ്രമേഹം ഉള്ളവര്‍ സാധാരണ പഞ്ചസാര വര്‍ജ്ജിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നും കാണുന്നില്ല. നാം കഴിക്കുന്ന പഞ്ചസാര എളുപ്പത്തില്‍ ദഹിക്കുമെന്ന ധാരണ കൊണ്ടോ മുത്രത്തില്‍ പഞ്ചസാര എന്ന ശൈലി പ്രചാരത്തില്‍ വന്നത് കൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു ആളുകള്‍ ചായയിലും മറ്റ് പാനീയങ്ങളിലും ടേബിള്‍ ഷുഗര്‍ എന്ന് പറയുന്ന പഞ്ചസാര ഒഴിവാക്കുന്നത്. അതേ പോലെ അരിഭക്ഷണം ഒഴിവാക്കണം എന്ന് പറയുന്നതും ശരിയല്ല. എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളിലും പ്രധാന ഘടകമാണ് അന്നജം അല്ലെങ്കില്‍ കര്‍ബോഹൈഡ്രേറ്റുകള്‍. എന്ത് കഴിക്കുന്നു എന്നതല്ല പ്രശ്നം എത്ര കഴിക്കുന്നു എന്നതാണ്. ഓരോ ഭക്ഷണ പദര്‍ത്ഥം കഴിക്കുമ്പോഴും അത് ദഹിച്ചു രക്തത്തില്‍ പഞ്ചസാരയുടെ(ഗ്ലൂക്കോസ്) അളവ് എത്ര വര്‍ദ്ധിപ്പിക്കുന്നു എന്ന് കണക്കാക്കുന്ന സൂചികയാണ് ഗ്ലൈസീമിക് ഇന്‍ഡെക്സ് (Glycemic Index).
ഉപാപചയപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയാണ് പ്രമേഹം എന്ന് ഒറ്റവാക്കില്‍ പറയാം(Diabetes is a disorder of metabolism). നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിനും പിന്നെ വളര്‍ച്ചയ്ക്കും മെയിന്റനന്‍സിനും ആവശ്യമായ പോഷകഘടകങ്ങള്‍ക്ക് വേണ്ടിയുമാണ്. ഊര്‍ജ്ജദായകമായ പദാര്‍ത്ഥങ്ങളെ പൊതുവെ കര്‍ബോഹൈഡ്രേറ്റ് എന്നാണ് പറയുക. നാം കഴിക്കുന്ന ചോറ്,പഴവര്‍ഗ്ഗങ്ങള്‍,കിഴങ്ങുകള്‍ തുടങ്ങിയ എല്ലാവറ്റിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഭക്ഷണം ദഹിക്കുക എന്ന് പറഞ്ഞാല്‍ ഈ കാര്‍ബോഹൈഡ്രേറ്റുകള്‍ ചെറിയ കണികകളായ ഗ്ലൂക്കോസ് ആയി മാറുക എന്നാണര്‍ത്ഥം. വിഷയം പ്രമേഹം ആയത് കൊണ്ട് പ്രോട്ടീന്‍ തുടങ്ങിയ ഘടകങ്ങളെ ഇവിടെ പരാമര്‍ശിക്കുന്നില്ല. അങ്ങനെ നാം കഴിക്കുന്ന ആഹാരങ്ങളില്‍ നിന്ന് ഗ്ലൂക്കോസ് ആണ് രക്തത്തില്‍ പ്രവേശിക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കുക, നാം എന്ത് കഴിച്ചാലും അത് ചോറോ,പയറോ,പഴമോ,കിഴങ്ങോ,പാലോ,ഇറച്ചിയോ ഇപ്പറഞ്ഞ സാധാരണ പഞ്ചസാരയോ എന്തോ ആകട്ടെ അവയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസ് ആയി ചെറുതാക്കപ്പെട്ട ശേഷം മാത്രമേ രക്തത്തില്‍ കടക്കുകയുള്ളൂ.
പഞ്ചസാര യുടെ കാര്യത്തില്‍ അത് രണ്ട് ഗ്ലൂക്കോസ് കണികയ്ക്ക് സമമാണ്. സങ്കേതികമായി പറഞ്ഞാല്‍ ഒരു ഗ്ലൂക്കോസ് തന്മാത്രയും ഒരു ഫ്രക്ടോസ് തന്മാത്രയും ചേര്‍ന്നതാണ് പഞ്ചസാരയുടെ കണിക. സൂക്രോസ് എന്ന് രാസനാമം. നാം പാനീയങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്ന സൂക്രോസ് എന്ന പഞ്ചസാരയും മറ്റ് പദാര്‍ത്ഥങ്ങളോടൊപ്പം വിഘടിക്കപ്പെട്ട് ഗ്ലൂക്കോസ് ആയി മാറുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസ്, അത് ഏത് പദാര്‍ത്ഥത്തില്‍ നിന്ന് വിഘടിക്കപ്പെട്ടതായാലും ഒന്ന് തന്നെ. ഈ ഗ്ലൂക്കോസ് ആണ് ശരീരം ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നത്. അതായത് രക്തത്തില്‍ പ്രവേശിച്ച ഗ്ലൂക്കോസ് ശരീരകോശങ്ങളില്‍ എത്തി ഓരോ കോശങ്ങളില്‍ വെച്ചും അത് വീണ്ടും വിഘടിപ്പിക്കപ്പെടുകയും ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഗ്ലൂക്കോസ് രക്തത്തില്‍ നിന്നും കോശങ്ങളിലേക്ക് കടക്കണമെങ്കില്‍,രക്തത്തിലേക്ക് ഒരു ഹോര്‍മോണ്‍ സ്രവിക്കപ്പെടണം. അതാണ് ഇന്‍സുലിന്‍!
പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയാണ് ഇന്‍സുലിന്‍ ഉല്പാദിപ്പിച്ച് രക്തത്തില്‍ സ്രവിക്കുന്നത്. രക്തത്തിലേക്ക് വിവിധ ഗ്രന്ഥികള്‍ സ്രവിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് പൊതുവായ പേരാണ് ഹോര്‍മോണ്‍ എന്നത്. കുടലിന് പിന്നിലുള്ള പാന്‍ക്രിയാസ് ഗ്രന്ഥിയുടെ സ്ഥാനം ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. നാം കഴിക്കുന്ന ആഹാരങ്ങള്‍ക്ക് കണക്കായി പാന്‍ക്രിയാസ് ഗ്രന്ഥി സ്വമേധയാ ഇന്‍സുലിന്‍ ഉല്പാദിപിച്ച് ഗ്ലൂക്കോസിനെ കോശങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ആവശ്യത്തിനനുസരിച്ച് ഇന്‍സുലിന്‍ പാന്‍ക്രിയാസ് ഗ്രന്ഥി ഉല്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയാം. ഒന്നുകില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ അപര്യാപ്തമാണ്, അല്ലെങ്കില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിനോട് കോശങ്ങള്‍ പ്രതികരിക്കുന്നില്ല. ഇന്‍സുലിന്‍ തന്നെ പ്രശ്നം! ഇന്‍സുലിന്‍ അപര്യാപ്തമായ പരിസ്ഥിതിയില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും, അത് മൂത്രത്തിലുടെ ശരീരം പുറന്തള്ളുകയും ചെയ്യുന്നു. രക്തത്തിന്റെ ഒരു ബാലന്‍സ് ശരീരം നിലനിര്‍ത്തേണ്ടത് കൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഈ അവസ്ഥയെയാണ് നാം മൂത്രത്തില്‍ പഞ്ചസാര എന്ന് സാധാരണ പറയുന്നത്. ഗ്ലൂക്കോസും സാധാരണ പഞ്ചസാരയും തമ്മിലുള്ള വ്യത്യാസം സാധാരണക്കാര്‍ മനസ്സിലാക്കുന്നില്ല.
മൂന്ന് തരത്തിലുള്ള പ്രമേഹമുണ്ട്. type 1 diabetes , type 2 diabetes, gestational diabetes എന്നിങ്ങനെ. ഇതില്‍ ഒന്നാമത്തെ ടൈപ്പ് പ്രമേഹത്തെ autoimmune disease എന്ന് പറയും. ശരീരത്തിലെ രോഗപ്രതിരോധസംവിധാനം തന്നെ ഏതെങ്കിലും ശരീര ഭാഗത്തെ പ്രതിരോധിച്ച് തകരാറിലാക്കുന്ന പ്രതിഭാസമാണിത്. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയുടെ ചില കോശങ്ങളെ (Beta cells) ശരീരത്തിലെ immune system തന്നെ നശിപ്പിക്കുകയും അങ്ങനെ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഇത് ബാധിച്ച രോഗികള്‍ക്ക് നിത്യേന ഇന്‍സുലിന്‍ നല്‍കേണ്ടി വരും. അത്ര സര്‍വ്വസാധാരണമല്ലാത്ത ഈ രോഗത്തിന്റെ കാരണങ്ങള്‍ ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ല.
സാധാരണയായി കണ്ടു വരുന്ന പ്രമേഹത്തെ type 2 diabetes എന്നാണ് പറയുന്നത്. പ്രമേഹ രോഗികളില്‍ 95 ശതമാനവും ഈ ഗണത്തില്‍ പെടും. പ്രായാധിക്യം, അമിതമായ ശരീരവണ്ണം, ഭാരം, വ്യായാമരാഹിത്യം, ആഹാരശീലങ്ങള്‍ പിന്നെ പാരമ്പര്യം തുടങ്ങിയ കാരണങ്ങളാലാണ് ഇത് പിടിപെടുന്നത്. ഗര്‍ഭധാരണസമയത്ത് ഉണ്ടാവുന്നതാണ് gestational diabetes എന്ന മൂന്നാമത്തെ ഗണത്തില്‍ പെടുന്നത്.
പ്രമേഹത്തെ പറ്റി ഒരു സാമാന്യ ധാരണ ഉണ്ടാക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. താല്പര്യമുള്ളവര്‍ക്ക് ഈ സൈറ്റ് നോക്കാവുന്നതാണ്.
ഉപാപചയപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയാണ് പ്രമേഹം എന്ന് ഒറ്റവാക്കില്‍ പറയാം(Diabetes is a disorder of metabolism). നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിനും പിന്നെ വളര്‍ച്ചയ്ക്കും മെയിന്റനന്‍സിനും ആവശ്യമായ പോഷകഘടകങ്ങള്‍ക്ക് വേണ്ടിയുമാണ്. ഊര്‍ജ്ജദായകമായ പദാര്‍ത്ഥങ്ങളെ പൊതുവെ കര്‍ബോഹൈഡ്രേറ്റ് എന്നാണ് പറയുക. നാം കഴിക്കുന്ന ചോറ്,പഴവര്‍ഗ്ഗങ്ങള്‍,കിഴങ്ങുകള്‍ തുടങ്ങിയ എല്ലാവറ്റിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഭക്ഷണം ദഹിക്കുക എന്ന് പറഞ്ഞാല്‍ ഈ കാര്‍ബോഹൈഡ്രേറ്റുകള്‍ ചെറിയ കണികകളായ ഗ്ലൂക്കോസ് ആയി മാറുക എന്നാണര്‍ത്ഥം. വിഷയം പ്രമേഹം ആയത് കൊണ്ട് പ്രോട്ടീന്‍ തുടങ്ങിയ ഘടകങ്ങളെ ഇവിടെ പരാമര്‍ശിക്കുന്നില്ല. അങ്ങനെ നാം കഴിക്കുന്ന ആഹാരങ്ങളില്‍ നിന്ന് ഗ്ലൂക്കോസ് ആണ് രക്തത്തില്‍ പ്രവേശിക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കുക, നാം എന്ത് കഴിച്ചാലും അത് ചോറോ,പയറോ,പഴമോ,കിഴങ്ങോ,പാലോ,ഇറച്ചിയോ ഇപ്പറഞ്ഞ സാധാരണ പഞ്ചസാരയോ എന്തോ ആകട്ടെ അവയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസ് ആയി ചെറുതാക്കപ്പെട്ട ശേഷം മാത്രമേ രക്തത്തില്‍ കടക്കുകയുള്ളൂ.
പഞ്ചസാര യുടെ കാര്യത്തില്‍ അത് രണ്ട് ഗ്ലൂക്കോസ് കണികയ്ക്ക് സമമാണ്. സങ്കേതികമായി പറഞ്ഞാല്‍ ഒരു ഗ്ലൂക്കോസ് തന്മാത്രയും ഒരു ഫ്രക്ടോസ് തന്മാത്രയും ചേര്‍ന്നതാണ് പഞ്ചസാരയുടെ കണിക. സൂക്രോസ് എന്ന് രാസനാമം. നാം പാനീയങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്ന സൂക്രോസ് എന്ന പഞ്ചസാരയും മറ്റ് പദാര്‍ത്ഥങ്ങളോടൊപ്പം വിഘടിക്കപ്പെട്ട് ഗ്ലൂക്കോസ് ആയി മാറുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസ്, അത് ഏത് പദാര്‍ത്ഥത്തില്‍ നിന്ന് വിഘടിക്കപ്പെട്ടതായാലും ഒന്ന് തന്നെ. ഈ ഗ്ലൂക്കോസ് ആണ് ശരീരം ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നത്. അതായത് രക്തത്തില്‍ പ്രവേശിച്ച ഗ്ലൂക്കോസ് ശരീരകോശങ്ങളില്‍ എത്തി ഓരോ കോശങ്ങളില്‍ വെച്ചും അത് വീണ്ടും വിഘടിപ്പിക്കപ്പെടുകയും ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഗ്ലൂക്കോസ് രക്തത്തില്‍ നിന്നും കോശങ്ങളിലേക്ക് കടക്കണമെങ്കില്‍,രക്തത്തിലേക്ക് ഒരു ഹോര്‍മോണ്‍ സ്രവിക്കപ്പെടണം. അതാണ് ഇന്‍സുലിന്‍!
മൂന്ന് തരത്തിലുള്ള പ്രമേഹമുണ്ട്. type 1 diabetes , type 2 diabetes, gestational diabetes എന്നിങ്ങനെ. ഇതില്‍ ഒന്നാമത്തെ ടൈപ്പ് പ്രമേഹത്തെ autoimmune disease എന്ന് പറയും. ശരീരത്തിലെ രോഗപ്രതിരോധസംവിധാനം തന്നെ ഏതെങ്കിലും ശരീര ഭാഗത്തെ പ്രതിരോധിച്ച് തകരാറിലാക്കുന്ന പ്രതിഭാസമാണിത്. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയുടെ ചില കോശങ്ങളെ (Beta cells) ശരീരത്തിലെ immune system തന്നെ നശിപ്പിക്കുകയും അങ്ങനെ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഇത് ബാധിച്ച രോഗികള്‍ക്ക് നിത്യേന ഇന്‍സുലിന്‍ നല്‍കേണ്ടി വരും. അത്ര സര്‍വ്വസാധാരണമല്ലാത്ത ഈ രോഗത്തിന്റെ കാരണങ്ങള്‍ ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ല.
സാധാരണയായി കണ്ടു വരുന്ന പ്രമേഹത്തെ type 2 diabetes എന്നാണ് പറയുന്നത്. പ്രമേഹ രോഗികളില്‍ 95 ശതമാനവും ഈ ഗണത്തില്‍ പെടും. പ്രായാധിക്യം, അമിതമായ ശരീരവണ്ണം, ഭാരം, വ്യായാമരാഹിത്യം, ആഹാരശീലങ്ങള്‍ പിന്നെ പാരമ്പര്യം തുടങ്ങിയ കാരണങ്ങളാലാണ് ഇത് പിടിപെടുന്നത്. ഗര്‍ഭധാരണസമയത്ത് ഉണ്ടാവുന്നതാണ് gestational diabetes എന്ന മൂന്നാമത്തെ ഗണത്തില്‍ പെടുന്നത്.
പ്രമേഹത്തെ പറ്റി ഒരു സാമാന്യ ധാരണ ഉണ്ടാക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. താല്പര്യമുള്ളവര്‍ക്ക് ഈ സൈറ്റ് നോക്കാവുന്നതാണ്.
6 comments:
പ്രമേഹ വിശേഷങ്ങള്‍ നന്നായി മാഷെ,
സരളമായി വിശദീകരിച്ചിരിക്കുന്നു...
ആശംസകള്‍...
പ്രമേഹത്തിനെപ്പറ്റി ലളീതമായി വിവരിച്ചു. ആശംസകള്‍ സുകുമാരേട്ടാ..
കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നൊന്നു വിശദീകരിക്കുമോ?
Good.
നന്നയിരിക്കുന്നു
വളരെ നല്ല ലേഖനം ...... എനിക്കും ഇതേ പോലെ എഴുതാന്‍ തൊനുന്നൂ .........
Post a Comment