എന്താണ് ബി.പി. അഥവാ ബ്ലഡ് പ്രഷര്‍ ? ഇക്കാലത്ത് അധികം പേര്‍ക്കും ബി.പി.ഉണ്ട് അല്ലെങ്കില്‍ അതിനെപ്പറ്റി എല്ലാവരും ബോധവാന്മാരാണ് . എന്നാല്‍ എന്താണത് എന്നതിനെ പറ്റി മിക്കവര്‍ക്കും ഒരു ധാരണയില്ല. നമ്മുടെ ഹൃദയം ഒരു പമ്പ് പോലെയാണ്. അത് രക്തം സദാ ശരീരത്തിലേക്ക് ഒഴുക്കി വിടുന്നു. ധമനികള്‍ എന്ന കുഴലുകളിലൂടെയാണ് രക്തം ഒഴുകുന്നത്. ഏതൊരു ദ്രാവകവും കുഴലിലൂടെ ഒഴുകുമ്പോള്‍ അത് കുഴലിന്റെ ഭിത്തിയില്‍ഒരു പ്രഷര്‍(മര്‍ദ്ധം)ഏല്‍പ്പിക്കുന്നുണ്ട്. അപ്പോള്‍ ഹൃദയം ചുരുങ്ങുകയും രക്തം പമ്പ് ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദത്തെയാണ് രക്‌തസമ്മര്‍ദ്ദം എന്നു പറയുന്നത്. രക്തത്തെ ശരീരത്തിന്റെ ചരക്ക് വണ്ടി എന്ന് വിശേഷിപ്പിക്കാം. ശരീരകോശങ്ങള്‍ക്കാവശ്യമായ പോഷകഘടകങ്ങളും ഓക്സിജനും ഓരോ കോശത്തിലേക്കും വഹിച്ചു കൊണ്ടുപോകുന്നത് രക്തമാണ്. മാത്രമല്ല കോശങ്ങളില്‍ നിന്ന് ഉപയോഗശൂന്യമായ മാലിന്യങ്ങള്‍ കളയാന്‍ വേണ്ടി വഹിച്ചു കൊണ്ടുപോകുന്നതും രക്തം തന്നെ.ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ വേഗതയിലുള്ള വര്‍ദ്ധന, രക്തത്തിന്റെ അളവ് കൂടുക, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍ ഇവയെല്ലാം രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. ഇതിന് വിപരീതമായി സംഭവിക്കുമ്പോള്‍ രക്‌തസമ്മര്‍ദ്ദം കുറയുകയും ചെയ്യും. ഹൃദയം ചുരുങ്ങുമ്പോഴാണ് രക്തം പമ്പുചെയ്യപ്പെടുന്നതും ചംക്രമണം നടക്കുന്നതും എന്ന് പറഞ്ഞല്ലൊ, ഇപ്രകാരം ചംക്രമണം ചെയ്യപ്പെട്ട രക്തത്തെ വീണ്ടും സ്വീകരിക്കുവാനായി ഹൃദയം വികസിക്കുന്നു. ഹൃദയം ചുരുങ്ങി രക്തത്തെ പമ്പു ചെയ്യുന്ന അവസ്ഥ ഹൃദയസങ്കോചം അഥവാ സിസ്‌റ്റോള്‍ എന്നറിയപ്പെടുന്നു. ഈ സമയത്ത് രക്‌തസമ്മര്‍ദ്ദത്തിന്റെ തോത് ഉയര്‍ന്നിരിക്കും. ഇതിനെ സിസ്‌റ്റോളിക് ബ്ലഡ് പ്രഷര്‍ എന്നും ഹൃദയം വികസിക്കുന്ന അവസ്‌ഥയെ ഡയസ്‌റ്റോള്‍ എന്നും പറയുന്നു. ഈ സമയത്ത് രക്‌തസമ്മര്‍ദ്ദം കുറവായിരിക്കും. ഇതിനെ ഡയസ്‌റ്റോളിക് ബ്ലഡ്‌പ്രഷര്‍ എന്നും പറയുന്നു.
സാധാരണയായി രണ്ട് സംഖ്യകള്‍ കൊണ്ടാണ് ബി.പി.യുടെ അളവ് സൂചിപ്പിക്കാറുള്ളത്. ഉദാഹരണം:120/80 . ഇതില്‍ 120 എന്നത് ഹൃദയം ചുരുങ്ങി രക്തം പമ്പ് ചെയ്യുമ്പോള്‍ ഒഴുകുന്ന രക്തം രക്തക്കുഴലില്‍ ഏല്‍പ്പിക്കുന്ന മര്‍ദ്ധത്തിന്റെ അളവാണ്. ഇതിനെ സിസ്റ്റോളിക് പ്രഷര്‍ എന്നു പറയും. ഹൃദയം വികസിച്ചു രക്തം പമ്പ് ചെയ്യപ്പെടാത്ത ഇടവേളയിലും ഒരു മര്‍ദ്ധം രക്തക്കുഴലുകളില്‍ ഉണ്ടാവും. അതിനെയാണ് ഡയസ്റ്റോളിക് പ്രഷര്‍ എന്ന് പറയുന്നത്. അതിന്റെ അളവാണ് 80. അതായത് ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുമ്പോള്‍ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന മര്‍ദ്ധവ്യതിയാനങ്ങളുടെ,സിസ്റ്റോളിക് പ്രഷറിന്റെയും ഡയസ്റ്റോളിക് പ്രഷറിന്റെയും അളവുകളാണ് 120/80. നോര്‍മലായ അവസ്ഥയില്‍ ഒരാളുടെ ബ്ലഡ് പ്രഷറിന്റെ അളവ് കൂടിയാണ് ഇപ്പറഞ്ഞ 120/80 ( Normal blood pressure is less than 120 mmHg systolic and less than 80 mmHg diastolic). പലരും ഈ സംഖ്യകളെ തെറ്റായിട്ടാണ് പറയുമ്പോള്‍ സൂചിപ്പിക്കുന്നത്. വണ്‍ ട്വന്റി ഓവര്‍ എയിറ്റി എന്നാണ് പറയേണ്ടത്. ഈ രണ്ടു സംഖ്യകളും ഒരുമിച്ചു പറഞ്ഞാലെ ബി.പി.യുടെ അളവു വ്യക്തമാവൂ. പലരും പ്രഷര്‍ 160 അല്ലെങ്കില്‍ അതിലധികമുണ്ട് എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. സാങ്കേതികമായി ഈ സംഖ്യ 120/80 mmHg (millimeters of mercury) ആണ്.
സൈഗ്‌മോ മാനോമീറ്റര്‍ (ബി.പി. അപ്പാരറ്റസ്) എന്ന ഉപകരണം ഉപയോഗിച്ചാണ് സാധാരണയായി രക്‌തസമ്മര്‍ദ്ദം അളക്കുന്നത്. മര്‍ദ്ധം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഈ മീറ്ററില്‍ രസം (mercury) ഉയരുന്നതിന്റെയും താഴുന്നതിന്റെയും അളവുകളാണ് മേല്‍പ്പറഞ്ഞ 120/80. ഇപ്പോള്‍ പ്രഷര്‍ കണ്ടുപിടിക്കുന്നതിന് വ്യത്യസ്ത ഉപകരണങ്ങള്‍ പ്രചാരത്തിലുണ്ട്. രക്തസമ്മര്‍ദ്ദത്തില്‍ അവസരത്തിനനുസരിച്ച് സാരമായ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മനസിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനം, ഉറക്കം, ഉറക്കക്കുറവ്, സമയവ്യത്യാസങ്ങള്‍, വികാരങ്ങള്‍, വ്യായാമം തുടങ്ങിയവ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നു. അതുപോലെ പ്രായ വ്യത്യാസമനുസരിച്ചും സ്വാഭാവിക രക്തസമ്മര്‍ദ്ദം വ്യത്യസ്തമായിരിക്കും. എന്നാല്‍ 140/mmhg ക്കു താഴെയുള്ള സിസ്‌റ്റോളിക് സമ്മര്‍ദ്ദവും 90/mmhg ക്കു താഴെയുള്ള ഡയസ്‌റ്റോളിക് സമ്മര്‍ദ്ദവും നോര്‍മലായിട്ടാണ് അംഗീകരിച്ചിരിക്കുന്നത്.പ്രായപൂര്‍ത്തിയായ ഒരാളില്‍ 120/mmhg സിസ്‌റ്റോളിക് സമ്മര്‍ദ്ദവും 80/mmhg ഡയസ്‌റ്റോളിക് സമ്മര്‍ദ്ദവുമാണ് അഭികാമ്യം എന്ന് പറഞ്ഞല്ലൊ. രക്തസമ്മര്‍ദ്ദത്തെ പല ഘടകങ്ങള്‍ നിയന്ത്രിക്കുന്നു. ഒന്നാമതായി ശരീരത്തിലെ രക്തധമനികള്‍ സൂക്ഷ്‌മധമനികള്‍ എന്നിവയുടെ നൈസര്‍ഗിക ഘടനയെ ആശ്രയിച്ചിരിക്കും. ഇവ ചുരുങ്ങുകയോ കേടുവരുകയോ ചെയ്‌താല്‍ ഹൃദയത്തിന് കൂടുതല്‍ ശക്‌തിയോടുകൂടി രക്‌തം പമ്പ് ചെയ്യേണ്ടിവരും. രണ്ടാമതായി രക്തസമ്മര്‍ദ്ദം സാരമായി നിയന്ത്രിക്കുന്നത് ഓട്ടോണമസ് നെര്‍വസ് സിസ്‌റ്റമാണ്. മൂന്നാമത് രക്തത്തില്‍ അടങ്ങിയിരിക്കുന്ന രാസ പദാര്‍ത്ഥങ്ങളും ഹോര്‍മോണുകളും രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാക്കുന്നു. എന്നാല്‍ ചിലരില്‍ യാതൊരു കാരണവും കൂടാതെ സദാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാണപ്പെടാറുണ്ടത്രെ.
ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടോ എന്നറിയാന്‍ എന്താണ് മാര്‍ഗം? ഈ രോഗത്തിന് പ്രകടമായ രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ രക്‌തസമ്മര്‍ദ്ദം പരിശോധിക്കുക മാത്രമാണ് ഏക മാര്‍ഗം. ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം ഉള്ള പലയാളുകളിലും തലചുറ്റല്‍, തലവേദന, മൂക്കില്‍നിന്ന് രക്‌തം വരുക, മുഖത്ത് നീര്‍ക്കെട്ട് ഉണ്ടാകുക, കാല്‍ വലിച്ചു കോച്ചല്‍, മുന്‍കോപം എന്നിങ്ങനെ കാണാറുണ്ടെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ മൂര്‍ദ്ധന്യാവസ്‌ഥയിലേ കാണപ്പെടുകയുള്ളു എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത പോലും.
കുറഞ്ഞത് രണ്ടു ദിവസമെങ്കിലും കൃത്യസമത്ത് ശരീരവും മനസും പൂര്‍ണ വിശ്രമത്തിലിരിക്കുന്ന പ്രായപൂര്‍ത്തിയായ ഒരാളുടെ രക്തസമ്മര്‍ദ്ദം അളക്കുമ്പോള്‍ സിസ്‌റ്റോളിക് ബി.പി. 140(mmhg)നും ഡയസ്‌റ്റോളിക് ബി.പി. 90(mmhg)നും മുകളിലാണെന്ന് കണ്ടാല്‍ ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദമുണ്ടെന്നു കണക്കാക്കാം. സിസ്റ്റോളിക് BP 120നും139നും ഇടയിലും, ഡയസ്റ്റോളിക് BP 80നും 89നും ഇടയിലും [120-139/80-89 (mmhg) ] സമ്മര്‍ദ്ധം ഉണ്ടാകുന്ന അവസ്ഥയെ Prehypertension എന്നു പറയുന്നു. അതായത് ഈ അവസ്ഥയില്‍ രക്തസമ്മര്‍ദ്ധം അനുഭവപ്പെടുന്നവര്‍ക്ക് ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് രോഗം നിയന്ത്രണ വിധേയമാക്കാമെന്ന് അര്‍ത്ഥം. പ്രി-ഹൈപ്പര്‍ ടെന്‍ഷന്‍ അവഗണിക്കുന്ന പക്ഷം അത് ഗുരുതരമായ രക്താതിസമ്മര്‍ദ്ധത്തിലേക്കും heart attack, stroke, heart failure പോലെയുള്ള ഭവിഷ്യത്തുകളിലേക്കും നയിക്കുമെന്ന് പറയേണ്ടതില്ലല്ലൊ.



7 comments:
സാങ്കേതിക പദങ്ങളെ ഇങ്ങനെ ലളിതവല്‍ക്കരിച്ച് മനസ്സിലാക്കുംബോള്‍ മാത്രമേ ശാസ്ത്രം ജനകീയമാകുന്നുള്ളു.
സാധാരണക്കാരനിലേക്ക് എത്തുമ്പോള്‍ മാത്രമേ എന്തും
ലളിതമാകുന്നുള്ളു.
വിജ്ഞാനപ്രദം.
നന്ദി ചിത്രകാരന്‍ ... ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിന് ശേഷമാണ് നമ്മുടെ ഡോക്റ്റര്‍ സൂരജ് ഈ വിഷയത്തെ പറ്റി വിശദമായ ഒരു ബ്ലോഗ് എഴുതിയിരുന്നുവല്ലൊ എന്നോര്‍ത്തത്,അതിവിടെ. പക്ഷെ സുരജ് നര്‍മ്മം കലര്‍ന്ന ശൈലിയിലാണ് ശാസ്ത്രവിഷയങ്ങള്‍ എഴുതാറ്. ഞാന്‍ അതൊരിക്കല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സൂരജിന് സൂരജിന്റേതായ ന്യായങ്ങള്‍ പറയനുണ്ടായിരുന്നു. ശാസ്ത്രവിഷയങ്ങള്‍ എഴുതാന്‍ ജോസഫ് മാഷിന്റെ ശൈലിയായിരുന്നു സുരജ് മാതൃകയാക്കേണ്ടിയിരുന്നത് എന്ന അഭിപ്രായം എനിക്കിപ്പോഴുമുണ്ട്. ഏതായാലും ഈ പോസ്റ്റ് ഇവിടെ നില്‍ക്കട്ടെ.
ഈ പോസ്റ്റ് വായിച്ചു എന്റെ ഓര്‍ക്കുട്ട് സുഹൃത്ത് ജോര്‍ജ്ജ് ഏലിയാസ് എനിക്ക് മെയില്‍ ചെയ്ത കമന്റ് ഇവിടെ പെയിസ്റ്റ് ചെയ്യുന്നു:
hi sir...
i read ur article about hypertension...
nice article well written....
please go through the attachment...
it is JNC-7 full article.... its the ultimate authority in hypertension diagnosis and management...
and please include little bit about pre- hypertension....
blood pressure goals in patients with diabetes/ chronic kidney disease.
hope this will be of some help for you...
take care
love
george
(നന്ദി പ്രിയ ജോര്‍ജ്ജ്, ലിങ്ക് വളരെ ഉപകാരപ്രദമായിരുന്നു. പിന്നീട് ഈ പോസ്റ്റ് എഡിറ്റ് ചെയ്യാമെന്നു വിചാരിക്കുന്നു)
ഒരുപാട് അറിവ് തരുന്ന പോസ്റ്റ് .
ഇത്രയും നല്ലൊരു പോസ്റ്റിനു സുകുമാരേട്ടനും , National High Blood Pressure Education Program ലിങ്ക് തന്ന ജോര്‍ജ് ചേട്ടനും നന്ദി .
നാലഞ്ചുവര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എപ്പോഴും കേള്‍ക്കുന്ന കാര്യങ്ങള്‍... എന്നാല്‍ ഉള്ളുകള്ളികള്‍ ഇപ്പോഴാണ് മനസ്സിലായത്. വളരെ നന്ദി....!!!
പ്രഷര്‍ എന്ന് (മലയാളത്തില്‍) സെര്‍ച്ച് ചെയ്‌തപ്പോള്‍ ഗൂഗിളില്‍ ആദ്യം കിട്ടിയ റിസള്‍ട്ടായിരുന്നു ഈ പോസ്‌റ്റിന്റെ ലിങ്ക്.
Post a Comment